തിരുവനന്തപുരം: പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നന്തന്‍കോട് സ്വദേശി അനില്ദാസാ(37)ണ് പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാള്‍ ഒളിക്യാമറ വയ്ക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം. പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ കയറി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യാന്‍ ശ്രമിക്കുന്നത് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ ശ്രദ്ധിയില്‍ പെടുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ രക്ഷപെടാന്‍ ശ്രമിച്ച അനില്‍ദാസിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.