കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വന്‍ എം.ഡി.എം.എ. വേട്ട. ഇടക്കുന്നം സ്വദേശി അസറുദ്ദീന്‍ ഷാജിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്.
നാളുകളായി ബാങ്ക് ജങ്ഷന്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നെന്ന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗവും എക്സൈസും പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു.