കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് ഷോറൂം ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും വിഷു – ഈദ് സെയില്‍ ആരംഭിച്ചു.ഈ അവസരത്തില്‍ ഓക്‌സിജനില്‍ നിന്നും എല്ലാ പ്രോഡക്റ്റുകളും വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.
സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, എല്‍ ഇ ഡി ടിവി, ഏസി, തുടങ്ങിയവയ്ക്ക് ഓക്സിജനില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുപുത്തന്‍ മോഡലുകള്‍, ഏറ്റവും മികച്ച ബ്രാന്റുകള്‍ എന്നിവയെല്ലാം വിഷു സീസണിന്റെ ഭാഗമായി ഓക്സിജനിലുണ്ട്. എ.സികള്‍ക്ക് വമ്പിച്ച വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിവിധ ഫിനാന്‍സ് കമ്പനികളുടെ സഹകരണത്തോടെ സ്പെഷ്യല്‍ ഇ.എം.ഐ സ്‌കീമുകളും സ്വന്തമാക്കാവുന്നതാണ്.
84990 രൂപയുടെ ലാപ്‌ടോപ്പുകള്‍ 74990 രൂപയ്ക്കും 58900 രൂപയുടെ ലാപ്‌ടോപ്പുകള്‍ 47990 രൂപക്കും 57900 രൂപയുടെ ലാപ്‌ടോപ്പുകള്‍ 49990 രൂപക്കും 64900 രൂപയുടെ ലാപ്‌ടോപ്പുകള്‍ 58990 രൂപയ്ക്കും 99990 രൂപയുടെ ലാപ്‌ടോപ്പുകള്‍ 96500 രൂപയ്ക്കും സ്വന്തമാക്കാം.
എല്‍ഇഡി ടിവി 70 ശതമാനം വിലക്കുറവിലും റഫ്രിജറേറ്റര്‍ 45 ശതമാനം വിലക്കുറവിലും വാഷിംഗ് മെഷീന്‍ 45 ശതമാനം വിലക്കുറവിലും സ്വന്തമാക്കാം. വെറും 44999 രൂപക്ക് എഐ ഫോണ്‍ സ്വന്തമാക്കാനും അവസരമുണ്ട്.
കേരളം കൂളാക്കാന്‍ എസികള്‍ക്ക് കിടിലന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസിക്ക് 27990 രൂപയും 2 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ 39990രൂപയ്ക്കും 1 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ 1922 രൂപ ഇഎംഐ ഓഫറിലും 1.5 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ 1994 രൂപയുടെ ഇഎംഐ ഓഫറിലും സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഫിനാന്‍സ് പര്‍ച്ചെയ്‌സുകള്‍ക്ക് 10 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും.
സ്മാര്‍ട്‌ഫോണുകള്‍ വന്‍വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ആപ്പിള്‍ ഐഫോണ്‍ 13(128) 49999 രൂപയ്ക്ക് വാങ്ങുമ്പോള്‍ 1000 രൂപ ക്യാഷ് ബാക്ക് നേടാനും അവസരമുണ്ട്. കൂടാതെ ആപ്പിള്‍ ഐഫോണ്‍ 15(128) 68999 രൂപയ്ക്ക് വാങ്ങുമ്പോള്‍ 6000 രൂപ ക്യാഷ് ബാക്കും ഒപ്പോ എഫ്23 21999 രൂപയ്ക്ക് വാങ്ങുമ്പോള്‍ 2300 രൂപ ക്യാഷ് ബാക്കും നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇതുകൂടാതെ മികച്ച ഇഎംഐ ഓഫറുകളും ലഭ്യമാണ്.