പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ കുതിക്കുകയാണ്. കേരളത്തില്‍ നിന്ന് ആടുജീവിതത്തിന് പതിമൂന്നാം ദിവസവും മികച്ച നേട്ടമുണ്ടാക്കാനായി.  ഇന്നലെ കേരളത്തില്‍ നിന്ന് 1.48 കോടി രൂപയാണ് ആടുജീവിതത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായി 53 കോടി രൂപയിലധികം നിലവില്‍  ആടുജീവിതം നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലായത്.
കേരളത്തില്‍ നിന്ന് വെറും 12 ദിവസങ്ങള്‍ കൊണ്ട് പൃഥ്വിരാജിന്റെ ആടുജീവിതം റെക്കോര്‍ഡിട്ടിരുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബില്‍ വേഗത്തില്‍ എത്തിയെന്നതാണ് റെക്കോര്‍ഡ്.  ടൊവിനോ നായകനായ 2018, 13 ദിവസങ്ങള്‍ കൊണ്ടായിരുന്നു കേരളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ നായകനായ ലൂസിഫര്‍ 18 ദിവസങ്ങള്‍ കൊണ്ട് ആ നേട്ടത്തിലെത്തിയതിനാല്‍ മൂന്നാമതാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ആടുജീവിതം ആഗോളതലത്തില്‍ ആകെ 116 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. മലയാളത്തില്‍ വേഗത്തില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.
ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കിയത് ബ്ലെസ്സിയാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായായത് അമലാ പോളാണ്. ആടുജീവിതത്തിന്റെ ബജറ്റ് ആകെ 82 കോടി രൂപയായിരുന്നു. ആടുജീവിതത്തിന്റെ ബജറ്റ് വെളിപ്പെടുത്തിയതും ബ്ലസ്സിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *