ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേരാണ് മരിച്ചത്. 750 അപ്പാർട്ടുമെൻ്റുകളുള്ള 39 നിലകളുള്ള ടവറിലാണ് തീപിടിത്തമുണ്ടായത്. 44 പേര്‍ക്ക് പരിക്കേറ്റു.
മൈക്കൽ സത്യദാസ്
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൻ്റെ എക്‌സ്പീരിയൻഷ്യൽ ഏജൻസിയായ ഡിഎക്‌സ്ബി ലൈവിൽ സീനിയർ സൗണ്ട് എഞ്ചിനീയറാരുന്നു. എ ആർ റഹ്മാൻ, കൊളോണിയൽ കസിൻസ്, ഡീപ് പർപ്പിൾ, അയൺ മെയ്ഡൻ തുടങ്ങി നിരവധി കലാകാരന്മാർക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സംറീന്‍ ബാനു
ദുബായിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. വിവാഹം കഴിഞ്ഞത് ഫെബ്രുവരിയില്‍. ശേഷം ദമ്പതികള്‍ അല്‍ നഹ്ദയിലെ കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു. തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണ്. സംറീന്റെ മൃതദേഹം ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.