ഇടുക്കി: മകന് വിഷം കൊടുത്തശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കസ്റ്റഡിയില്‍. കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എസ്. ശെല്‍വി(34) എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ ഇവരുടെ രണ്ട് വയസുള്ള മകന്‍ ആശുപത്രിയിലാണ്. ചോറില്‍ കീടനാശിനിയായ ഫ്യൂറിഡാന്‍ ചേര്‍ത്താണ് ശെല്‍വി മകന് നല്‍കിയത്. ശെല്‍വിയുടെ ഭര്‍ത്താവ് ഷാജി സ്ഥിരം മദ്യപിച്ചെത്തുന്നതിനാല്‍ വീട്ടില്‍ വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകനും ഭര്‍ത്താവിനെപോലെ ആകുമെന്ന് കരുതിയാണ് വിഷം നല്‍കിയതെന്ന് യുവതി പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)