തിരുവനന്തപുരം: ജനഹൃദയങ്ങളിലേക്ക് ഇറങ്ങി എൻഡിഎ സാരഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല പര്യടനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി അനുഗ്രഹം തേടിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. ഓട്ടോ ബൈക്ക് റാലികളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പര്യടനം ആരംഭിച്ച സ്ഥാനാർത്ഥിക്ക് മികച്ച പിന്തുണയാണ് നഗരഹൃദയത്തിൽ പ്രവർത്തകർ നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം കുമ്മനം രാജശേഖരൻ പര്യടനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫിൽ നിന്നും ബി ജെ പി യിൽ ചേർന്ന മുൻ ജഗതി വാർഡ് കൗൺസിലർ ഹരികുമാറിനെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. കൗൺസിലർ ജാനകിയമ്മ, തമ്പാനൂർ സതീഷ്, മഹേശ്വരൻ നായർ എന്നിവർ പങ്കെടുത്തു.
പഴവങ്ങാടിയില്‍ നിന്നാരംഭിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പര്യടനത്തില്‍ നിന്നും
ഇത് മോദിയുടെ ഗ്യാരണ്ടി, ഭാവിയുടെ വാഗ്ദാനം എന്ന ടീം സോങിന് യുവതി യുവാക്കളുടെ ഘര ഘോഷത്തിന് അകമ്പടിയായി ചെണ്ടമേളവും ഒപ്പം ഉണ്ടായിരുന്നു. എൻഡിഎയുടെ ഘടകകക്ഷികളും പര്യടനത്തിൽ അനുഗമിച്ചു. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതി യുവാക്കളാണ് പര്യടനത്തിന് മുന്നിൽ നയിച്ചത്.
പരമാവധി ജനങ്ങളെ നേരിൽ കാണാനും പരമാവധി വോട്ട് ഉറപ്പിക്കുന്നതിനുമുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പര്യടനം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. യുവതി യുവാക്കളെ നേരിൽ കണ്ട് നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ നേരിട്ട് ബോദ്ധ്യപ്പെടുത്തിയ സ്ഥാനാർത്ഥി നാടും നഗരവും തീരവും സന്ദർശിച്ചു. ഇടത് വലത് പ്രസ്ഥാനങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുടെ നേര് ബോദ്ധ്യപ്പെടുത്തിയായിരുന്നു സ്ഥാനാർത്ഥിയുടെ ഓരോ സ്ഥലത്തെയും പ്രചാരണം. വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതി പൊങ്കാല മഹോത്സവത്തിൻ പങ്കെടുത്ത സ്ത്രീ ജനങ്ങളോട് നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി. ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൻ പങ്കെടുത്ത സ്ഥാനാർത്ഥി പൊങ്കാലയ്ക്ക് അഗ്നിപകർന്ന് നൽകിയ ചടങ്ങിലും പങ്കെടുത്തു. ക്ഷേത്ര തന്ത്രി ആറമ്പാടി ശ്രീവാസ് പട്ടേരി ക്ഷേത്രമേൽശാന്തി ഏവൂർ കല്ലംപള്ളി ഈശ്വരൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രസിഡൻ്റ് സോമൻ നായർ, സെക്രട്ടറി വിജയകുമാർ, ട്രഷറർ കൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കരിയം ദേവീ ക്ഷേത്രത്തിലും ദർശനം നടത്തി. പ്രസിഡൻ്റ് ബി. രാജീവൻ നായർ, സെക്രട്ടറി പ്രശാന്ത് എം.എസ് എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.