ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെ സംഘര്‍ഷം. പതിനഞ്ചംഗ സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം പൊലീസുകാരെ മര്‍ദിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീൺ, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സി.പി.ഒ. പ്രവീണിനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാൾ പിടിയിലായി.
കെട്ടുകാഴ്ച വരുന്നത് പ്രമാണിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. രാത്രിയായിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ലൈന്‍ ഓണ്‍ ചെയ്യണമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.