കൊച്ചി: കൊശമറ്റം ഫിനാൻസിന്റെ എൻസിഡി വിപണിയിൽ. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഇതര സ്ഥാപനമായ കൊശമറ്റം ഫിനാൻസിന്റെ ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളുടെ വിൽപ്പനയാണ് ഇന്നലെ ആരംഭിച്ചത്.
ആയിരം രൂപ മുഖവില വരുന്ന കടപ്പത്രങ്ങളാണ് കൊശമറ്റം പുറത്തിറക്കിയിട്ടുള്ളത്. ഈ മാസം 23 വരെ കടപ്പത്രങ്ങൾക്കായി അപേക്ഷിയ്ക്കാവുന്നതാണ്.
ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും യുപിഐ മുഖേനയും നിക്ഷേപം നടത്താനാകും. ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ഉള്ളവർക്ക് അപേക്ഷിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *