ന്യുസിലന്‍ഡ്: വിസ സമ്പ്രദായം പുനഃപരിശോധിക്കാനും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കാനും ന്യുസിലന്‍ഡ്. കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എതിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. കഴിഞ്ഞ വർഷം മാത്രം 1.73 ലക്ഷം പേരാണ് രാജ്യത്തേക്ക് കുടിയേറിയത്.
സുസ്ഥിരമല്ലാത്ത കുടിയേറ്റത്തിന് കാരണമായെന്ന് വിമർശിക്കപ്പെടുന്ന വിസ സമ്പ്രദായം രാജ്യം പുതുക്കുന്നത്. കോവിഡ് മൂലം തൊഴിലാളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താന്‍ 2022ല്‍ അവതരിപ്പിച്ച അംഗീകൃത തൊഴിലുടമ തൊഴിലാളി വിസ (എഇഡബ്ല്യുവി), താല്‍ക്കാലിക തൊഴില്‍ വിസ എന്നിവയിലെ മാറ്റങ്ങള്‍ ഇമിഗ്രേഷന്‍ മന്ത്രി എറിക്ക് സ്റ്റാന്‍ഫോർഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
അവിദഗ്ദ ജോലികള്‍ക്കും ഇംഗ്ലീഷ് ഭാഷ ആവശ്യകത, പരിചയസമ്പത്ത് എന്നിവയാണ് തൊഴിലുടുമ തൊഴില്‍ വിസകളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍. ഇത്തരം തൊഴിലിനായി രാജ്യത്ത് എത്തുന്നവരുടെ താമസ കാലാവധി അഞ്ച് വർഷത്തില്‍ നിന്ന് മൂന്നാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തിലാക്കുമെന്നും ഇമിഗ്രേഷന്‍ മന്ത്രി വ്യക്തമാക്കി.