അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം അവസാനിച്ചു. ഇന്ത്യൻ സമയം രാത്രി 9:12ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ രണ്ടര വരെ നീണ്ടു നിന്നു. വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്. യുഎസ്, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്ന് അപൂർവ പ്രതിഭാസത്തിന് നിരവധിപ്പേരാണ് സാക്ഷികളായത്.
ചന്ദ്രൻറെ നിഴൽ അഞ്ച് മിനിറ്റോളം സൂര്യനെ മറച്ചപ്പോൾ അപൂർവ്വമായ ആകാശ ദൃശ്യവിരുന്ന് ഭൂമിയിൽ നിന്ന് കണ്ട് ആസ്വദിച്ചത് ആയിരങ്ങളാണ്. ഏതാണ്ട് നാലര മിനിറ്റോളം ചന്ദ്രൻ സൂര്യനെ പൂർണമായി മറച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. കാനഡയിലും മെക്‌സിക്കോയിലും ടെക്‌സസിലും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അപൂർവ്വ ആകാശ ദൃശ്യവിരുന്ന് കാണാൻ ജനങ്ങൾ ഒഴുകിയെത്തി. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മെക്‌സിക്കോയുടെ പസഫിക് തീരത്ത് പ്രതിഭാസം ദൃശ്യമായത്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലുള്ളവർ നാസയുടെ തത്സമയ സ്ട്രീമിങിലൂടെയാണ് ഗ്രഹണം ദർശിച്ചത്. ടെക്സാസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററിയുടെ തത്സമയ സ്ട്രീമിങും ഓൺലൈനിൽ ലഭ്യമായിരുന്നു. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂർണ ഗ്രഹണം സംഭവിക്കുന്നത്. ആകാശം സന്ധ്യാസമയം എന്നപേലെ ഇരുണ്ട അവസ്ഥയിലാണ് ഉണ്ടാവുക.

By admin

Leave a Reply

Your email address will not be published. Required fields are marked *