അക്ഷയ് കുമാറിൻ്റെയും ടൈഗർ ഷ്റോഫിൻ്റെയും പ്രഥ്വിരാജിൻ്റേയും ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിൻ്റെ റിലീസ് തിയ്യതിയിൽ മാറ്റമുള്ളതായി അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 11ന് ഈദ് റിലീസ് ആയി റിലീസ് ചെയ്യും.
ചിത്രത്തിൻ്റെ ഗാനങ്ങളും ട്രെയിലറും ഇതിനകം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്ഷയ്‌യും ടൈഗറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടതിനാൽ 70 മില്ലീമീറ്ററിൽ ആക്ഷൻ മോഡിൽ അവരെ കാണുന്നത് വരെ കാത്തിരിക്കേണ്ടതാണ് എന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
View this post on Instagram
A post shared by Akshay Kumar (@akshaykumar)