തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തം. 20 മണ്ഡലങ്ങളിലായി മത്സരിക്കാന്‍ ഇറങ്ങുന്നത് 194 സ്ഥാനാര്‍ത്ഥികള്‍. കോട്ടയം മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ ജനവിധി തേടുന്നത്. 14 പേര്‍. അഞ്ച് മത്സരാര്‍ത്ഥികള്‍ മാത്രമുള്ള ആലത്തൂരാണ് ഏറ്റവും പിന്നില്‍.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന്‍ അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. മാവേലിക്കരയിലും, തൃശൂരും ഓരോരുത്തര്‍ വീതം പത്രിക പിന്‍വലിച്ചു. ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. സംസ്ഥാനത്താകെ 10 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.
സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തള്ളിയിരുന്നു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്‍മാരും, വിമതന്‍മാരും ഭീഷണിയാണ്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. ഏറ്റവുമധികം വനിത സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, നാല് പേർ. കണ്ണൂർ മലപ്പുറം തൃശൂർ കോട്ടയം മാവേലിക്കര പത്തനംതിട്ട മണ്ഡലങ്ങളിൽ വനിതാ സ്ഥാനാർത്ഥികൾ മത്സര രംഗത്തില്ല.