ദുബൈ: മണലൂർ മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തിൽ ഷാർജയിലെ വ്യവസായ മേഖലയായ സജയിലെ തൊഴിലാളികൾക്കായി ഇഫ്ത്താർ സംഘടിപ്പിച്ചു. ഈ റമളാനിലെ രണ്ടാംഘട്ട പരിപാടിയായിട്ടാണ്  സജയിലെ ഇല്യാസ്  മസ്ജിദിൽ ഇഫ്ത്താർ സംഘടിപ്പിച്ചത്. നേരത്തെ ഡിഐപി അൽസലാം മസ്ജിദിലും  തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തിരുന്നു. 
രണ്ടായിരത്തോളം ആളുകൾ ഇഫ്താർ സംഗമത്തിൽപങ്കെടുക്കുകയുണ്ടായി. ദുബൈ കെഎംസിസി മണലൂർ മണ്ഡലം പ്രസിഡണ്ട് ഷെക്കീർ കുന്നിക്കൽ അധ്യക്ഷത വഹിക്കുകയും ജില്ലാ വൈസ് പ്രസിഡണ്ടുമാരായ  ആർ.വി.എം. മുസ്തഫ, മുഹമ്മദ് അക്ബർ,ജില്ലാ സെക്രട്ടറി ജംഷീർ പാടൂർ, മുൻ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് തുടങ്ങിയവർ സംഗമത്തെ അഭിസംബോധന നടത്തുകയും ചെയ്തു.മണ്ഡലം നേതാക്കളായ ഷാജഹാൻ കോവത്ത്‌, ഷാജഹാൻ ജാസി, മുഹമ്മദ് അർഷാദ് തിരുനല്ലൂർ,റഷീദ്‌ പുതുമനശ്ശേരി,നൗഫൽ മുഹമ്മദ്‌,അഫ്സൽ ചൊവ്വല്ലൂർ,അസീസ്‌ വെന്മേനാട്‌, ജാബിർ മജീദ്,സഫീർ മാനാത്ത്‌,ഇംത്ത്യാസ്‌ പാവറട്ടി, ഫായിസ് മുഹമ്മദ് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *