തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റിനുള്ളില്‍ പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സിജു തോമസിനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്.
ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് വിവരം.