കോട്ടയം: ജില്ലയില്‍ ചേന, ഇഞ്ചി തുടങ്ങിയ വിളകളില്‍ മഹാളി എന്ന ഫംഗസ് രോഗം വ്യപകമാകുന്നത് കര്‍ഷകര്‍ക്കു ദുരിതമാകുന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ കിഴങ്ങ് വര്‍ഗങ്ങളുടെ നടീല്‍ ആരംഭിക്കും. ഉയര്‍ന്ന വില കൊടുത്താണു കര്‍ഷകര്‍ വിത്തുകള്‍ വാങ്ങുന്നത്. ഒരു കിലോ ചേനവിത്തിന് 80 രുപയ്ക്കു മുകളിലാണ് വില. ഇഞ്ചി വിത്തിനു 400 രുപയ്ക്കു മുകളിലാണ് വില.
ഉയര്‍ന്ന വില കൊടുത്തുവാങ്ങുന്ന ഇത്തരം വിത്തുകളില്‍ ഗുണനിലവാരം ഇല്ലാത്തവ വ്യപകമാണ്. കഴിഞ്ഞ വര്‍ഷം മുതലാണു ചേനയില്‍ ചീക്കുരോഗവും കരിക്കും കണ്ടു തുടങ്ങിയത്. ഇതു ജില്ലയിലെ കീഴങ്ങ് കൃഷിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. വിഷയത്തില്‍ കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടയും ഉണ്ടാകുന്നില്ലെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.