പാലക്കാട്/തൊടുപുഴ : ഭക്ഷണം കഴിച്ചതിന് പിന്നാലെ അലര്‍ജി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണ് മരിച്ചത്.
ഏപ്രില്‍ ആറിന് ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ നികിതയുടെ ശരീരം ചൊറിഞ്ഞു തടിച്ചിരുന്നു. പിന്നാലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.
ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ വെന്റിലേറ്ററിലായിരുന്ന നികിതയെ വേറെ ആശുപത്രിയിലേക്ക് മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്‌റ്റോമെട്രിസ്റ്റായിരുന്നു നികിത. വിഷ്ണുവാണ് സഹോദരന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *