ജിദ്ദ: തിങ്കളാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാവാതിരുന്നതിനെ തുടർന്ന് ചൊവാഴ്ച കൂടി വൃതം അനുഷ്ഠിച്ചശേഷം 10 ഏപ്രിൽ 2024 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്വർ എന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏതാനും അറബ് – മുസ്ലിം രാജ്യങ്ങൾ പ്രഖ്യാപിച്ചു.
സൗദിയിൽ സുപ്രീം ജുഡിഷ്യറിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ, വൃതം, ഈദ്, ഹജ്ജ് എന്നിവയുടെ നിർണയം കണക്കു കൂട്ടലുകൾ എന്നതിലുപരി ചന്ദ്രപ്പിറവിയുടെ ദർശനം അടിസ്ഥാനമാക്കിയാണെന്നു സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവർത്തിച്ചു..
യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും ചൊവാഴ്ച കൂടി നോമ്പെടുത്ത ശേഷം ബുധനാഴ്ചയായിരിക്കും പെരുന്നാൾ ആചരിക്കുക. ഈജിപ്ത്, ഫലസ്തീൻ എന്നിവിടങ്ങളിലെ മതകാര്യ അധികൃതരും ബുധനാഴ്ച പെരുന്നാളായി ഉറപ്പിച്ചു. ഇറാനിൽ ആത്മീയ നേതാവ് അലി ഖാമനഇയുടെ ഓഫീസ് പ്രഖ്യാപിച്ചതനുസരിച്ചും ബുധനാഴ്ചയാണ് ഈ വർഷത്തെ ഈദുൽ ഫിത്വർ.
ആസ്ട്രേലിയയിലെ പെരുന്നാൾ ബുധനാഴ്ചയാണെന്ന് അവിടുത്തെ മജ്‌ലിസുൽ ഇഫ്‌താ അറിയിച്ചു.