കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അമീര്‍ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ഈദ് അൽ ഫിത്തർ ആശംസകള്‍ അറിയിച്ച് അമീരി ദിവാന്‍. സ്നേഹത്തിലും ഐക്യത്തിലും എല്ലാവര്‍ക്കും തുടരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അമീറിനേയും പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെയും അമീരി ദിവാൻ പ്രശംസിച്ചു. ചൊവ്വാഴ്ച, റമദാന്‍ മാസത്തിന്റെ പൂര്‍ത്തീകരണമാണെന്നും, ബുധനാഴ്ച ഈദുല്‍ ഫിത്തറാണെന്നും കുവൈത്ത് ശരീഅ വിഷന്‍ അതോറിറ്റി അറിയിച്ചു.