കൊച്ചി: കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു എന്നിവരെ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂറോളം നീണ്ടു.
പാർട്ടിയുടെ ആസ്തിവിവരങ്ങൾ ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൈമാറുമെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ എം.എം. വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. പി.കെ. ബിജുവിനോട് വ്യാഴാഴ്ചയും എം.എം. വർഗീസിനോട് ഏപ്രിൽ 22നും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.