തിരുവനന്തപുരം: പര്യടനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന എൻ ഡി രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച റോഡ് ഷോയുമായി നിരത്തുകളിൽ ആവേശം വിതറി. നേമം, ആറ്റുകാൽ, പട്ടം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ഉള്ളൂർ എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോ. രാവിലെ തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷമാണ് റോഡ് ഷോക്ക് തുടക്കം കുറിച്ചത്. 

തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ റോഡ് ഷോയില്‍ നിന്ന്‌

“നാട്യങ്ങളില്ലാത്ത നാട്ടുകാരൻ, വികസന നായകൻ, നിങ്ങളിൽ ഒരുവനായ രാജീവ് ചന്ദ്രശേഖർ ഇതാ ജനങ്ങളെ കാണാനെത്തുന്നു”. അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്ന ഗാംഭീര്യത്തോടെ പ്രവർത്തകർ വിളിച്ചു പറഞ്ഞു. തൊട്ടു പിന്നിലായി തുറന്ന ജീപ്പിൽ നിറഞ്ഞ പുഞ്ചിരിയോടെ റോഡിന് ഇരുവശത്തുമായി കാത്തു നിന്നവരെ സ്ഥാനാർത്ഥി കൈവീശി അഭിവാദ്യം ചെയ്തു. യുവാക്കളുടെ ബൈക്ക് റാലി തൊട്ടുപിന്നിലായി ആവേശം വിതറി സഞ്ചരിച്ചു. തൊട്ടുപുറകിൽ താമരയുടെ കൊടിയേന്തിയ ഓട്ടോറിക്ഷകൾ. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിയെ കാണാൻ കാത്തുനിന്നു. ഓരോയിടത്തും നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രധാന്യം ചുരുക്കം വാചകങ്ങളിൽ പറഞ്ഞുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തിരുവനന്തപുരു മണ്ഡലത്തിലെ ആദ്യ റോഡ് ഷോ. 
പരമാവധി വോട്ടറന്മാരെ നേരിൽ കാണാനുള്ള വാഹന പര്യടനം വൈകിട്ട് തിരുമലയിൽ നിന്നാണ് ആരഭിച്ചത്. സ്ഥാനാർത്ഥിയെ കാണാൻ വൻ ജനാവലിയാണ് കൂടിയത്. ‘മോദി, മോദി ഇത് മോദിയുടെ ഗ്യാരൻ്റി,ഇനി നൽകാം അവകാശം നമ്മെ നയിച്ചിടാം’  എന്ന തീം സോങ്ങിനൊപ്പം നൃത്തം  ചവിട്ടി യുവാക്കളും റാലിക്ക് അരങ്ങൊരുക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed