ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജനുവരി ഒന്നിന് പുതുവത്സരം ആരംഭിക്കുന്നുണ്ടെങ്കിലും ഹിന്ദു പുതുവത്സരം (നവ സംവത്സർ) ഇനിയും തുടങ്ങിയിട്ടില്ല. ചൈത്ര ശുക്ല പ്രതിപദയോടെ ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നു. കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും ഉത്തരേന്ത്യയിലും മറ്റും അതീവ പ്രധാന്യത്തോടെയാണ് ഇത് ആഘോഷിക്കുന്നത്.
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പ്രതിപാദത്തിൽ ബ്രഹ്മാവാണ് പ്രപഞ്ചത്തിൻ്റെ സൃഷ്ടി ആരംഭിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. അതുകൊണ്ട് തന്നെ ഈ ശുഭ മുഹൂർത്തത്തിന് പ്രാധാന്യമുണ്ട്.വിശ്വാസങ്ങളെ അടിസ്ഥാനമാക്കി വിക്രമാദിത്യ ചക്രവർത്തിയാണ്‌ ഹിന്ദു കലണ്ടർ സമ്പ്രദായമായ വിക്രം സംവത് സ്ഥാപിച്ചത്. വേദ കലണ്ടര്‍ അനുസരിച്ച്, വിക്രം സംവത് 2081 എന്നറിയപ്പെടുന്ന ഹിന്ദു പുതുവര്‍ഷം 2024 ഏപ്രില്‍ 9 മുതല്‍ ആരംഭിക്കും.
ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട് നിരവധി ആഘോഷങ്ങളാണ് ഈ ചാന്ദ്ര കലണ്ടറില്‍ വരാനിരിക്കുന്നത്. ദീപാവലി, ഹോളി, ദസറ, നവരാത്രി തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഹിന്ദു പുതുവത്സരം ആരംഭിക്കുമ്പോൾ, അത് നവോത്ഥാനത്തിൻ്റെയും ആത്മീയ പുനരുജ്ജീവനത്തിൻ്റെയും തുടക്കമെന്ന് കരുതുന്നവരും ഏറെ. പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി ആഘോഷങ്ങള്‍ കൊണ്ടാടാന്‍ നിരവധി വിശ്വാസികളാണ് കാത്തിരിക്കുന്നത്.
വരാനിരിക്കുന്ന ഹിന്ദു പുതുവര്‍ഷത്തിലെ പ്രധാന ആഘോഷങ്ങള്‍:
2024 ഏപ്രില്‍:
ഏപ്രിൽ 9, ചൊവ്വ: ചൈത്ര നവരാത്രിയുടെ തുടക്കം, ഉഗാദി, ഗുഡി പദ്വ
ഏപ്രിൽ 11, വ്യാഴം: ഗൗരി പൂജ/ ഗംഗൗർ
ഏപ്രിൽ 13, ശനി: സൗര പുതുവർഷം
ഏപ്രിൽ 14, ഞായർ: വിഷു,  യമുന ഛത്ത്, തമിഴ് പുതുവർഷം
ഏപ്രിൽ 17, ബുധൻ: രാമനവമി
ഏപ്രിൽ 19, വെള്ളി: കാമദ ഏകാദശി
ഏപ്രിൽ 21, ഞായർ: ശുക്ല പ്രദോഷ വ്രതം
ഏപ്രിൽ 23, ചൊവ്വ: ഹനുമാൻ ജയന്തി, ചൈത്ര പൂർണിമ വ്രതം
ഏപ്രിൽ 27, ശനി: സങ്കഷ്ടി ചതുർത്ഥി
മെയ് 2024:
മെയ് 4, ശനി: വറുതിനി ഏകാദശി
മെയ് 5, ഞായർ: കൃഷ്ണ പക്ഷ പ്രദോഷ വ്രതം
മെയ് 6, തിങ്കൾ: മാസിക് ശിവരാത്രി
മെയ് 8, ബുധൻ: വൈശാഖ അമാവാസി
മെയ് 10, വെള്ളി: അക്ഷയ തൃതീയ, പരശുരാമ ജയന്തി
മെയ് 14, ചൊവ്വ: വൃഷ് സംക്രാന്തി, ഗംഗാ സപ്തമി
മെയ് 17, വെള്ളി: സീതാ നവമി
മെയ് 19, ഞായർ: മോഹിനി ഏകാദശി
മെയ് 20, തിങ്കൾ: ശുക്ല പ്രദോഷ വ്രതം
മെയ് 21, ചൊവ്വ: നൃസിംഹ ജയന്തി
മെയ് 23, വ്യാഴം: വൈശാഖ പൂർണിമ വ്രതം, ബുദ്ധ പൂർണിമ
മെയ് 24, വെള്ളി: നാരദ ജയന്തി
മെയ് 26, ഞായർ: സങ്കഷ്ടി ചതുർത്ഥി
ജൂൺ 2024:
ജൂൺ 2, ഞായർ: അപാര ഏകാദശി
ജൂൺ 4, ചൊവ്വ: മാസിക് ശിവരാത്രി
ജൂൺ 6 , വ്യാഴം: വത് സാവിത്രി വ്രതം, ശനി ജയന്തി, ജ്യേഷ്ഠ അമാവാസി
ജൂൺ 15, ശനി: മിഥുൻ സംക്രാന്തി
ജൂൺ 16, ഞായർ: ഗംഗാ ദസറ
ജൂൺ 18, ചൊവ്വ: നിർജാല ഏകാദശി
ജൂൺ 19, ബുധൻ: ശുക്ല പ്രദോഷ വ്രതം
ജൂൺ 21, വെള്ളി: വത് പൂർണിമ വ്രതം
ജൂൺ 22, ശനി: ജ്യേഷ്ഠ പൂർണിമ വ്രതം
ജൂൺ 25, ചൊവ്വ: സങ്കഷ്ടി ചതുർത്ഥി
ജൂലൈ 2024:
ജൂലൈ 2, ചൊവ്വ: യോഗിനി ഏകാദശി
ജൂലൈ 3, ബുധൻ: കൃഷ്ണ പക്ഷ പ്രദോഷ വ്രതം
ജൂലൈ 4, വ്യാഴം: മാസിക് ശിവരാത്രി
ജൂലൈ 5, വെള്ളി: ആഷാഢ അമാവാസി
ജൂലൈ 7, ഞായർ: ജഗന്നാഥ രഥയാത്ര
ജൂലൈ 16, ചൊവ്വ: ദക്ഷിണായന സംക്രാന്തി
ജൂലൈ 17, ബുധൻ: ദേവശയനി ഏകാദശി
ജൂലൈ 18, വ്യാഴം: ശുക്ല പ്രദോഷ വ്രതം
ജൂലൈ 21, ഞായർ: ഗുരുപൂർണിമ, ആഷാഢ പൂർണ്ണിമ വ്രതം
ജൂലൈ 31, ബുധൻ: കാമിക ഏകാദശി
ഓഗസ്റ്റ് 2024:
ഓഗസ്റ്റ് 1, വ്യാഴം: കൃഷ്ണ പ്രദോഷ വ്രതം
ഓഗസ്റ്റ് 2, വെള്ളി: മാസിക് ശിവരാത്രി
ഓഗസ്റ്റ് 4, ഞായർ: ശ്രാവണ അമാവാസി
ഓഗസ്റ്റ് 7, ബുധൻ: ഹരിയാലി തീജ്
ഓഗസ്റ്റ് 9, വെള്ളി: നാഗപഞ്ചമി
ഓഗസ്റ്റ് 16, വെള്ളി: ശ്രാവണ പുത്രദ ഏകാദശി, വരലക്ഷ്മി വ്രതം, സിംഗ് സംക്രാന്തി
ഓഗസ്റ്റ് 17, ഞായർ: ശുക്ല പ്രദോഷ വ്രതം
ഓഗസ്റ്റ് 19 , തിങ്കൾ: നരാളി പൂർണിമ, രക്ഷാ ബന്ധൻ
ഓഗസ്റ്റ് 22, വ്യാഴം: കജാരി തീജ്, സങ്കഷ്ടി ചതുർത്ഥി
ഓഗസ്റ്റ് 26, തിങ്കൾ: കൃഷ്ണ ജന്മാഷ്ടമി
ഓഗസ്റ്റ് 29, വ്യാഴം: അജ ഏകാദശി
ഓഗസ്റ്റ് 31, ഞായർ: കൃഷ്ണ പ്രദോഷ വ്രതം
സെപ്റ്റംബർ 2024:
സെപ്റ്റംബർ 1, ഞായർ: മാസിക് ശിവരാത്രി
സെപ്റ്റംബർ 2, തിങ്കൾ: ഭാദ്രപദ അമാവാസി
സെപ്റ്റംബർ 6, വെള്ളി: ഹർത്താലിക തീജ്
 സെപ്തംബർ 7, ശനി: ഗണേശ ചതുർത്ഥി
സെപ്റ്റംബർ 8, ഞായർ: ഋഷി പഞ്ചമി
സെപ്റ്റംബർ 11 , ബുധൻ: രാധാ അഷ്ടമി
സെപ്റ്റംബർ 14, ശനി: പരിവർത്തിനി ഏകാദശി
സെപ്റ്റംബർ 16 , തിങ്കൾ: കന്യാ സംക്രാന്തി
 സെപ്റ്റംബർ 17, ചൊവ്വ: അനന്ത് ചതുർദശി, ഗണേഷ് വിസർജൻ
 സെപ്റ്റംബർ 18, ബുധൻ: ഭാദ്രപദ പൂർണിമ വ്രതം, ചന്ദ്രഗ്രഹണം, പ്രതിപാദ ശ്രാദ്ധ
സെപ്റ്റംബർ 21, ശനി: കഷ്ടി ചതുർത്ഥി
സെപ്റ്റംബർ 28, ശനി: ഇന്ദിരാ ഏകാദശി
സെപ്റ്റംബർ 30, തിങ്കൾ: മാസിക് ശിവരാത്രി
ഒക്ടോബർ 2024
ഒക്ടോബർ 2 , ബുധൻ: സൂര്യഗ്രഹണം, സർവപിത്രേ അമാവാസി
ഒക്ടോബർ 3, വ്യാഴം: നവരാത്രി ആരംഭിക്കുന്നു
 ഒക്ടോബർ 9, ബുധൻ: സരസ്വതി ആവാഹനം
ഒക്ടോബർ 10, വ്യാഴം: സരസ്വതി പൂജ
ഒക്ടോബർ 11, വെള്ളി: മഹാനവമി, ദുർഗ്ഗാഷ്ടമി
ഒക്ടോബർ 12, ശനി: ദസറ
ഒക്ടോബർ 13, ഞായർ: പാപാംകുശ ഏകാദശി
ഒക്ടോബർ 14, തിങ്കൾ: പാപാൻകുശ ഏകാദശി
ഒക്ടോബർ 17, വ്യാഴം: തുലാ സംക്രാന്തി, ശരദ് പൂർണിമ
ഒക്‌ടോബർ 20, ഞായർ: കർവാ ചൗത്ത്, സങ്കഷ്ടി ചതുർത്ഥി
ഒക്ടോബർ 24, വ്യാഴം: അഹോയി അഷ്ടമി
ഒക്ടോബർ 28, തിങ്കൾ: രാമ ഏകാദശി
ഒക്ടോബർ 29, ചൊവ്വ: ധന്തേരസ്
നവംബർ 2024:
നവംബർ 1, വെള്ളി: ദീപാവലി/ലക്ഷ്മി പൂജ
നവംബർ 2, ശനി: ഗോവർദ്ധൻ പൂജ
 നവംബർ 3, ഞായർ: ഭയ്യാ ധൂജ്
 നവംബർ 7, വ്യാഴം: ഛത്ത് പൂജ
 നവംബർ 11, തിങ്കൾ: കൻസ വധ്
നവംബർ 12, ചൊവ്വ: ദേവുത്ഥന്‍ ഏകാദശി
നവംബർ 13, ബുധൻ: തുളസി വിവാഹം
നവംബർ 15, വെള്ളി: കാർത്തിക പൂർണിമ
നവംബർ 16, ശനി: വൃശ്ചിക സംക്രാന്തി
നവംബർ 22, വെള്ളി: കാലഭൈരവ ജയന്തി
നവംബർ 26, ചൊവ്വ: ഉത്പന്ന ഏകാദശി
ഡിസംബർ 2024:
 ഡിസംബർ 6, വെള്ളി: വിവാഹ പഞ്ചമി
ഡിസംബർ 11, ബുധൻ: ഗീതാ ജയന്തി, മോക്ഷദ ഏകാദശി
ഡിസംബർ 14, ശനി: ദത്താത്രേയ ജയന്തി
ഡിസംബർ 15, ഞായർ: ധനു സംക്രാന്തി
ഡിസംബർ 26, വ്യാഴം: സഫല ഏകാദശി
ഡിസംബർ 30, തിങ്കൾ: സോമവതി അമാവാസി
ജനുവരി 2025:
ജനുവരി 10 , വെള്ളി: പുഷ്യ (പൗഷ) പുത്രാദ ഏകാദശി
 ജനുവരി 13, തിങ്കൾ: പുഷ്യ (പൗഷ) പൂർണിമ
ജനുവരി 14, ചൊവ്വ: ഉത്തരായന സംക്രാന്തി, പൊങ്കൽ
ജനുവരി 17 , വെള്ളി: സങ്കഷ്ട ചതുർത്ഥി
ജനുവരി 25, ശനി: ഷട്ടില ഏകാദശി
ജനുവരി 29, ബുധൻ: മൗനി അമാവാസ്
ഫെബ്രുവരി 2025 :
ഫെബ്രുവരി 2 , ഞായർ: വസന്ത പഞ്ചമി
ഫെബ്രുവരി 4, ചൊവ്വ: രഥസപ്തമി
ഫെബ്രുവരി 5, ബുധൻ: ഭീഷ്മ അഷ്ടമി
ഫെബ്രുവരി 8, ശനി: ജയ ഏകാദശി
 ഫെബ്രുവരി 12, ബുധൻ: കുംഭ സംക്രാന്തി, മാഘപൂർണിമ
ഫെബ്രുവരി 24, തിങ്കൾ: വിജയ ഏകാദശി
ഫെബ്രുവരി 26, ബുധൻ: മഹാ ശിവരാത്രി
മാർച്ച് 2025 :
മാർച്ച് 10, തിങ്കൾ: അമലകി ഏകാദശി
മാർച്ച് 13, വ്യാഴം: ഹോളിക ദഹനം
മാർച്ച് 14, വെള്ളി: ഹോളി, മീന സംക്രാന്തി, ചന്ദ്രഗ്രഹണം
മാർച്ച് 22, ശനി: ശീതല അഷ്ടമി, ബസോദ
മാർച്ച് 25, ചൊവ്വ: പാപമോചന ഏകാദശി
മാർച്ച് 29, ശനി: സൂര്യഗ്രഹണം
മാർച്ച് 30, ഞായർ: ഉഗാദി, ഗുഡി പദ്വ
മാർച്ച് 31, തിങ്കൾ: ഗൗരി പൂജ/ഗംഗൗർ
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *