ജയ്പൂർ: പ്രകടന പത്രിക പുറത്തിറക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച്  കോൺഗ്രസ് നേതാവ് സോണിയാഗാന്ധി.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നപോകുന്നതെന്ന് പറഞ്ഞ സോണിയ മോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുകയാണെന്നും വിമർശിച്ചു. ജയ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേന്ദ്രത്തിനും ബിജെപിക്കുമെതിരായ സോണിയയുടെ പരാമർശങ്ങൾ. 
“രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണ്, ഭരണഘടനയെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നു.” മോദിജി രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താൻ പല തന്ത്രങ്ങളും പയറ്റുകയും ബിജെപിയിൽ ചേരാൻ നിർബന്ധിക്കുകയുമാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, അസമത്വം, അതിക്രമങ്ങൾ എന്നിവ പരിഹരിക്കുന്നതിന് കഴിഞ്ഞ 10 വർഷമായി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും സോണിയ പറഞ്ഞു. 
തൊഴിലില്ലായ്മ, പരീക്ഷകളിലെ പേപ്പർ ചോർച്ച, തിരഞ്ഞെടുപ്പ് കാലത്തുള്ള ഗ്യാസിന്റെ വില കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. കർഷകർ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണെന്നും  പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *