കോതമംഗലം : മണ്ഡലത്തിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ വികസന പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തിയും ജനങ്ങളെ നേരിൽ കണ്ട് വോട്ട് തേടിയും യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഇന്നലെ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് ബ്ലോക്ക് പരിധിയിലായിരുന്നു ഡീനിന്റെ സ്ഥാനാർത്ഥി പര്യടനം.
രാവിലെ പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് കെപിസിസി വൈസ് പ്രസിഡന്റ്‌ വി.ടി ബൽറാം ഉദ്ഘാടനം നിർവഹിച്ചായിരുന്നു സ്ഥാനാർത്ഥി പര്യടനത്തിന് യുഡിഎഫ് തുടക്കമിട്ടത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎം ബോംബ് ചിഹ്നമായി സ്വീകരിക്കുമെന്ന് ബൽറാം പരിഹസിച്ചു. മോദിയെ പോലെ നാട്ടിൽ കലാപം സൃഷ്ടിച്ചും വർഗീയത പറഞ്ഞും വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഷിബു തെക്കുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു കുരുവിള, കെ.പി ബാബു, എസ് അശോകൻ, ഇ.എം മൈക്കിൾ, എ.റ്റി പാലോസ്, പി.കെ മൊയ്തു, എ.ജി ജോർജ്, അബു മൊയ്‌തീൻ, പിപി ഉതുപ്പാൻ, എം.എസ് എൽദോസ്, ബാബു ഏലിയാസ്, ഷെമീർ പനക്കൻ, ജെസി സാജു എന്നിവർ സംസാരിച്ചു.
പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട് എന്നി മണ്ടലങ്ങളിലൂടെയാണ് ഇന്നലെ ഡീൻ കുര്യാക്കോസ് പര്യടനം നടത്തിയത്. 
രാവിലെ തൈക്കവുംപടി, മുത്തംകുഴി, ചേലാട്, മാലിപ്പാറ, കുളങ്ങാട്ടുകുഴി, വെട്ടാംപാറ, ഭുതത്താൻക്കെട്ട്, വാടാട്ടുപാറ, അരീക്കസിറ്റി, ചെങ്കര, ഊഞ്ഞാപ്പാറ, കഞ്ഞിറക്കുന്ന്, നാടുകാണി, പുന്നേക്കാട്, തട്ടേക്കാട്, ഞായപ്പിള്ളി, ഉരുളൻതണ്ണി, പിണവൂർകുടി എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണം നടത്തി.
ഉച്ചക്ക് ശേഷം പന്തപ്ര കോളനി, കൂവപ്പാറ, പൂയംകുട്ടി, മണികണ്ഠൻചാൽ, വെളിയേൽചാൽ, പാലമറ്റം, ആവോലിച്ചാൽ, ചെമ്പൻകുഴി, നീണ്ടപാറ, വെള്ളാപ്പാറ, പുത്തൻ കുരിശ് എന്നിവിടങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് സമൂഹത്തിന്റെ വിവിധ മേഖലയിലെ ജനങ്ങൾ നൽകിയത് ഉജ്ജ്വല സ്വീകരണമാണ്.
വൈകിട്ട് തേങ്കോട്, പരീക്കണ്ണി, ഊന്നുകൽ, ഉപ്പുക്കുളം, പെരുമണ്ണൂർ, കാട്ടാട്ടുകുളം, കണ്ണാടികോട്, വാളച്ചിറ, നെല്ലിമറ്റം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കവളങ്ങാട് കവലയിൽ സമാപിച്ചു.
സമാപന സമ്മേളനം മുൻമന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്തു. ജനങ്ങൾ വെറുത്തൊരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടർലൂ ആയി മാറും.
വോട്ട് വികസന തുടർച്ചക്ക് : ഡീൻ കുര്യാക്കോസ്
നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച തേടിയാണ് താൻ വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. കോതമംഗലം മണ്ഡലത്തിലെ സ്വപ്ന പദ്ധതികൾ എല്ലാം യഥാർഥ്യമാകാൻ പോവുകയാണ്.
30 വർഷം മുൻപ് ചർച്ച ചെയ്ത കോതമംഗലം ബൈപാസിന് ജീവൻ വെച്ചത് ഇപ്പോഴാണ്. പി.എം.ജി.എസ്.വൈ പദ്ധതിയിൽ റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തീകരിച്ച നടുക്കൂടി പാലവും കോതമംഗലം മണ്ഡലത്തിലാണെന്ന് ഡീൻ പറഞ്ഞു.
നേര്യമംഗലത്ത് പുതിയ സാമാന്തര പാലം നിർമ്മാണം തുടങ്ങി. 189.44 കോടി രൂപയുടെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയും മണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് ഡീൻ പറഞ്ഞു.
തങ്കളം മുതൽ വെട്ടാംപാറ വരെയുള്ള റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. പരീക്കണ്ണി മുതൽ മുളമാരിച്ചിറ വരെയുള്ള റോഡ്, കരിങ്ങാട്ടുഞ്ഞാൽ മുതൽ കടുംപിടി വരെയുള്ള റോഡ് എന്നിവയും മണ്ഡലത്തിൽ അനുവദിച്ച പ്രധാന പദ്ധതികളിൽ ഉൾപ്പെടുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇന്ന് ചക്കപ്പള്ളം, വണ്ടൻമേട്, കരുണാപുരം, നെടുങ്കണ്ടം എന്നി പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. രാവിലെ ആനവിലാസത്ത് നിന്നും ആരംഭിക്കുന്ന പ്രചാരണ പരിപാടി വൈകിട്ട് തൂക്കുപാലത്ത് സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *