ഛത്രപതി സംഭാജിനഗര്‍: 17 വയസുകാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. പെണ്‍കുട്ടിക്ക് ഭര്‍തൃ മാതാവില്‍ നിന്ന് നിരന്തരം ഉപദ്രവം ഏല്‍ക്കേണ്ടി വന്നിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ സ്ത്രീധന മരണത്തിനും ശൈശവ വിവാഹത്തിനും പോലീസ് കേസ് എടുത്തു.
പൂനെയിലെ ഹിന്‍ജെവാഡി സ്വദേശിയാണ് പെണ്‍കുട്ടി. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടില്‍ താമസിക്കാന്‍ പോയ സമയത്താണ് പ്രണയ ബന്ധമുണ്ടായതെന്നും വിവാഹം നടന്നതെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)