എളുപ്പം രോഗമകറ്റാന്‍ കഴിക്കുന്ന അധിക ആന്റിബയോട്ടിക്കുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇക്കാര്യം നേരത്തെ തന്നെ പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ അധിക ആന്റ്ബയോട്ടിക്‌സ് ഉപയോഗം മാനസിക നിലയെത്തന്നെ ബാധിക്കും എന്നാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട്.
ബാക്ടീരിയ വഴി വരുന്ന അണുബാധയെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്‌സുകള്‍ക്ക് കഴിയും. എന്നാല്‍ ഇതിനപ്പുറം ചില ഗുരുതരാവസ്ഥയിലേക്കാണ് ആന്റിബയോട്ടിക്‌സ് ഉപയോഗം തള്ളിവിടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ തലച്ചോറില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പിന്നീട് ഇത് മാനസിക നിലയെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് മാറും.
12 വ്യത്യസ്ത വിഭാഗങ്ങളിലായി 54 ആന്റിബയോട്ടിക്‌സ് ആണ് പഠന വിധേയമാക്കിയത്. ഇതെല്ലാം സാദാരണ ഉപയോഗിക്കുന്നവ. പഠന വിധേയമാക്കിയവരില്‍ 47 ശതമാനം പേര്‍ക്കും മാനസിക വിഭ്രാന്തി ഉള്ളതായി കണ്ടെത്തി. 14 ശതമാനം പേര്‍ക്ക് ജ്വരവും 15 ശതമാനം പേരില്‍ മസില്‍ വിറയലും കണ്ടെത്തി. 5 ശതമാനം പേര്‍ക്ക് ശരീരത്തിലെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായി.
ഇഇജിക്ക് വിധേയരാക്കിയ 70 ശതമാനം പേരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമരഹിതമാണ് എന്ന് കണ്ടെത്തി. 25 ശതമാനം പേരുടെ കിഡ്‌നി പ്രവര്‍ത്തനം താളെ തെറ്റിയതായും പഠന റിപ്പോര്‍ട്ട് പറയുന്നു. തലച്ചോറില്‍ മൂന്ന് തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ബ്രിങ്ഹാം ആന്‍ വുമണ്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായ ഷമിക് ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *