കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നലെ നടന്ന നാഷണല്‍ അസംബ്ലി തിരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിച്ചു. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന 10 പേരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. വിജയിച്ചവരില്‍ നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം ഉള്‍പ്പെടെയുള്ള പ്രമുഖരും ഉള്‍പ്പെടുന്നു.
അഞ്ചാം മണ്ഡലത്തില്‍ വിജയിച്ച ഫഹദ് ഫലാഹ് ബിൻ ജാമി അൽ അസ്മിക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (16469) ലഭിച്ചത്. മത്സരരംഗത്ത് 14 വനിതളുണ്ടായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് വിജയിച്ചത്. മൂന്നാം മണ്ഡലത്തിലെ ജെനാൻ മുഹ്‌സെൻ റമദാൻ ബുഷെഹ്‌രിയാണ് വിജയിച്ച ഏക വനിത.

വിജയിച്ചവര്‍: (മണ്ഡലം, പേര്, വോട്ട് എന്നീ ക്രമത്തില്‍)
ഒന്നാം മണ്ഡലം
 1- ഉസാമ സെയ്ദ് അൽ-സെയ്ദ്: 4,936 വോട്ടുകൾ, 2-അബ്ദുള്ള ജാസിം അൽ-മുദാഫ്: 4,729 വോട്ടുകൾ, 3-മുഹമ്മദ് ജൗഹർ ഹയാത്ത്: 4,134 വോട്ടുകൾ, 4-അഹമ്മദ് ഹാജി ലാരി: 4,108 വോട്ടുകൾ, 5-ഇസ്സ അഹമ്മദ് അൽ-കന്ദേരി: 3,678 വോട്ടുകൾ, 6- ബാസൽ ഹുസൈൻ അൽ-ബഹ്‌റാനി: 3,631 വോട്ടുകൾ, 7-അദൽ ജാസിം അൽ-ദാംഖി: 3,530 വോട്ടുകൾ, 8-ഖാലിദ് മർസൂഖ് അൽ-ഒമൈറ: 3,502 വോട്ടുകൾ, 9-സാലിഹ് അഹമ്മദ് അഷൂർ: 3,399 വോട്ടുകൾ, 10-മുഹമ്മദ് മുബാറക് അൽ-അസ്മി: 3,249 വോട്ടുകൾ.
രണ്ടാം മണ്ഡലം
 1-മർസൂഖ് അലി അൽ-ഗാനിം: 8,295 വോട്ട്, 2-ഷുഐബ് അലി ഷഅബാൻ: 6,325 വോട്ട്, 3-അബ്ദുൽവഹാബ് അരേഫ് അൽ-എസ്സ: 3,917 വോട്ട്, 4-ഫലാഹ് ദാഹി അൽ-ഹജ്‌രി: 3,342 വോട്ടുകൾ, 5-മുഹമ്മദ് ബറാക്ക് അൽ-മുതൈർ: 3,246 വോട്ടുകൾ, 6-ബദർ നഷ്മി അൽ-എൻസി: 3,238 വോട്ടുകൾ, 7-നവാഫ് ഭായിഷ് അൽ-അസ്മി: 3,064 വോട്ടുകൾ, 8-അബ്ദുല്ല തുർക്കി അൽ-അൻബായ്: 2,914 വോട്ടുകൾ, 9-ബദർ ഹമദ് അൽ-മുല്ല: 2,758 വോട്ടുകൾ, 10-ഫഹദ് അബ്ദുൽ അസീസ് അൽ-മസൂദ്: 2,708 വോട്ടുകൾ.
മൂന്നാം മണ്ഡലം
1-അബ്ദുൽകരീം അബ്ദുല്ല അൽ-കന്ദരി: 9,428 വോട്ട്, 2-അബ്ദുൽ അസീസ് താരിഖ് അൽ-സഖാബി: 6,294 വോട്ട്, 3-മെഹൽഹൽ ഖാലിദ് അൽ-മുദാഫ്: 5,804 വോട്ട്,  4-ഫാരെസ് സാദ് അൽ-ഒതൈബി: 5,737 വോട്ട്, 5-അഹമ്മദ് അബ്ദുൽ അസീസ് അൽ-സദൂൻ: 5,250 വോട്ട്, 6-ജറാഹ് ഖാലിദ് അൽ-ഫൗസാൻ: 5,238 വോട്ട്, 7-മുഹന്നദ് തലാൽ അൽ-സയർ: 5,11 വോട്ടുകൾ, 8- അഹമ്മദ് നബീൽ അൽ-ഫദ്ൽ: 5,092 വോട്ടുകൾ, 9- ജെനാൻ മുഹ്‌സെൻ റമദാൻ ബുഷെഹ്‌രി: 4,976, 10- ഹമദ് അദേൽ അൽ-ഉബൈദ്: 4,908 വോട്ടുകൾ.
നാലാം മണ്ഡലം
1-ശുഐബ് ശബ്ബത്ത് അൽ മുവൈസ്രി: 15,663 വോട്ടുകൾ, 2-അൻവർ അറാഖ് അൽ-ഫിക്ർ അൽ-ദഫെരി: 8,646 വോട്ടുകൾ, 3-ഉബൈദ് മുഹമ്മദ് അൽ-മുതൈരി: 8,141 വോട്ടുകൾ, 4-മുഹമ്മദ് അവദ് അൽ-റുഖൈബ്- 7,970 വോട്ടുകൾ, 5-മുബാറക് ഹൊമൂദ് അൽ-താഷ: 7,707 വോട്ട്, 6-ബദർ സയ്യാർ അൽ-ഷെമ്മാരി: 7,557 വോട്ട്, 7-സാദ് അൽ-ഖാൻഫൂർ അൽ-റഷീദി: 7,188 വോട്ട്, 8-ഫയീസ് ഗന്നം അൽ-ജോംഹൂർ: 7,120 വോട്ടുകൾ, 9-മുബാറക് ഹൈഫ് അൽ-ഹജ്‌റഫ്: 6,925 വോട്ടുകൾ, 10-മുഹമ്മദ് ഹയീഫ് അൽ-മുതൈരി: 6,473 വോട്ടുകൾ.
അഞ്ചാം മണ്ഡലം
1-ഫഹദ് ഫലാഹ് ബിൻ ജാമി അൽ-അസ്മി: 16,469 വോട്ട്, 2-ഹംദാൻ സലേം അൽ-അസ്മി: 14,211 വോട്ട്, 3-മുത്തീബ് നാസർ അൽ-സഹാലി: 11,055 വോട്ട്, 4-സൗദ് അബ്ദുൽ അസീസ് അൽ-ഹജേരി: 10,643 വോട്ട്, 5-ബദർ സായിദ് അൽ-അസ്മി: 9,104 വോട്ട്, 6-മജീദ് മുസൈദ് അൽ-മുതൈരി, 8,807 വോട്ട്, 7-അബ്ദുൽഹാദി നാസർ അൽ-അജ്മി: 8,521 വോട്ട്, 8-ഹാനി ഹുസൈൻ ഷംസ്: 8,437 വോട്ട്, 9-മുഹമ്മദ് മുസൈദ് അൽ ദൗസരി: 7,644 വോട്ടുകൾ, 10-ഖാലിദ് മുഹമ്മദ് അൽ ഒതൈബി: 7,343 വോട്ടുകൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *