“റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന കമ്മിറ്റി റിപ്പോ റേറ്റ് 6.5 ശതമാനത്തില്‍ തന്നെ നിലനിറുത്തിയത് പ്രതീക്ഷകള്‍ക്ക് അനുസൃതമായി തന്നെയാണ്. സാധാരണ തോതില്‍ തന്നെയായിരിക്കും മണ്‍സൂണ്‍ എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഭക്ഷ്യവിഭവങ്ങളുടെ വിലയിലുള്ള അനിശ്ചിതത്വവും എണ്ണയുടെ ഉയരുന്ന വിലയുമായിരിക്കും പലിശനിരക്ക് കുറയ്ക്കാനുള്ള സമയം നിര്‍ണയിക്കുക. നിര്‍മാണ- സേവന മേഖലകളിലെ കുതിപ്പും കോര്‍പ്പറേറ്റ് രംഗത്തെ ആരോഗ്യക്ഷമതയും സമ്പദ്‌വ്യവസ്ഥയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.”
 
വെങ്കട്ടരാമന്‍ വെങ്കടേശ്വരന്‍, ഗ്രൂപ്പ് പ്രസിഡന്റ് & സി എഫ് ഒ, ഫെഡറല്‍ ബാങ്ക്

By admin

Leave a Reply

Your email address will not be published. Required fields are marked *