തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം റെയില്‍വെ പൊലീസ് കേസെടുത്തു. ഐപിസി 341, 332 വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതി 55 വയസുള്ളയാളാണെന്നാണ് എഫ്ഐആര്‍. പ്രതിക്കായി അന്വേഷണം തുടരുകയാണ്. സിസി ടിവി ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വ്യാഴാഴ്ചയാണ് ജനശതാശതാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്സണ് നേരെ ഭിക്ഷക്കാരന്‍റെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഉടനെ ഇയാള്‍ ടി.ടി.ഇയുടെ കണ്ണിനു സമീപം മാന്തുകയായിരുന്നു. ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മൂന്ന് തവണ കണ്ണിന് മാന്തിയതായി ജയ്‌സണ്‍ പറഞ്ഞു. മൂന്നാമത്തെ ആക്രമണത്തില്‍ കണ്ണിന് താഴെ പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് റെയില്‍വേ കാറ്ററിംഗ് തൊഴിലാളികള്‍ അക്രമിയെ പിടിച്ച് മാറ്റുന്നതിനിടയില്‍ ഇയാള്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *