യുഎഇ: ഗാസയില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് മാനുഷിക പ്രവര്‍ത്തകര്‍ മരിച്ചതിനെത്തുടര്‍ന്ന് ഇസ്രായേലുമായുള്ള മാനുഷിക സഹായങ്ങളുടെ ഏകോപനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. സംഭവത്തില്‍ ഇസ്രായേല്‍ അംബാസഡര്‍ അമീര്‍ ഹയിക്കിനോട് എമിറാത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി, എമിറാത്തി വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദുമായി ഫോണ്‍ സംഭാഷണം നടത്തി. കൂടാതെ, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ യാക്കോവ് ബ്ലിറ്റ്സ്റ്റീന്‍ അംബാസഡര്‍ മുഹമ്മദ് മഹ്‌മൂദ് അല്‍-ഖാജയുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
‘രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും കറുത്ത ദിനം’ എന്നാണ് അംബാസഡര്‍ അല്‍-ഖാജ നിലവിലെ സ്ഥിതിയെ വിശേഷിപ്പിച്ചത്.