കോഴിക്കോട്: കോഴിക്കോട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍ പ്രചാരണത്തിന് ഇറങ്ങിയെന്ന പരാതിയുമായി യു.ഡി.എഫ്.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എളമരം കരീമിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന് കാണിച്ച് കോഴിക്കോട് സൗത്ത് നാലാം ബൂത്ത് ബി.എല്‍.ഒ. ലത മോഹനനെതിരെ യു.ഡി.എഫ്. കലക്ടര്‍ക്ക് പരാതി നല്കി. വോട്ട് ചോദിക്കുന്നതിന്റെ വീഡിയോയും ഉള്‍പ്പടെയാണ് പരാതി നല്‍കിയത്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെടുകയോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെയോ ഭാഗമാകാനോ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് ലത വീടുകള്‍ കയറി വോട്ട് ചോദിച്ചെന്നതാണ് പരാതി. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബി.എല്‍.എ. സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം.