കോട്ടയം: കുമാരനല്ലൂരില്‍ ട്രെയിന്‍ ഇടിച്ചു റെയില്‍വേ ജീവനക്കാരനു ദാരുണാന്ത്യം. കുമാരനല്ലൂരിലെ റെയില്‍വേ ലൈന്‍ കീപ്പര്‍ വിജു മാത്യൂവാണു മരിച്ചത്. ഇന്നു വൈകിട്ടു 4.20ന് കോട്ടയത്തു നിന്നു എറണാകുളത്തേക്കു പോയ മെമുവാണ് അപകടത്തില്‍ പെട്ടത്.
അപകടത്തെ തുടര്‍ന്നു ട്രെയിന്‍ നിര്‍ത്തിയിട്ടു. മൃതദേഹം നീക്കിയ ശേഷമാണു ട്രെയിന്‍ മുന്നോട്ടെടുത്തത്. എങ്ങനെയാണ് അപകടം നടന്നതെന്നു സ്ഥിരികരിച്ചിട്ടില്ല. റെയില്‍വേ പോലീസും ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.