കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിനെ എന്തിന് വേണ്ടിയാണ് ചോദ്യം ചെയ്യേണ്ടതെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. ഇ .ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി.
കിഫ്ബിയുമായി ബന്ധപ്പെട്ട് 2021 മുതൽ തുടരുന്ന അന്വേഷണമാണ്. എന്നാൽ ഇതുവരെ യാതൊരു ക്രമക്കേടും അവർക്കു കണ്ടെത്താനായിട്ടില്ല. എന്താണ് ക്രമക്കേട് എന്ന് വ്യക്തമാക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കിഫ്ബിക്ക് വേണ്ടി ഹാജരായ അഡ്വ. അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി.