വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടെന്ന പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്ത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നിരവധി പേര്‍ ആശങ്ക ഉന്നയിച്ചതായി ഡൗൺ ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com പറയുന്നു.

We know some people are experiencing issues right now, we’re working on getting things back to 100% for everyone as quickly as possible
— WhatsApp (@WhatsApp) April 3, 2024

ഇന്ത്യയിൽ 30,000-ലധികം ഉപയോക്താക്കളും യുണൈറ്റഡ് കിംഗ്ഡത്തിൽ 67,000-ത്തിലധികം ഉപയോക്താക്കളും ബ്രസീലിൽ 95,000 ഉപയോക്താക്കളും പ്ലാറ്റ്‌ഫോമിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. എന്താണ് കാരണമെന്ന് വ്യക്തമല്ല.
 തടസം നേരിട്ടത് മനസിലാക്കുന്നുവെന്നും, എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കുമെന്നും വാട്‌സാപ്പ് അറിയിച്ചു. എന്നാല്‍ ചില ഉപയോക്താക്കള്‍ക്ക്‌ വാട്‌സാപ്പ് പ്രവര്‍ത്തനതടസമില്ലാതെ ഉപയോഗിക്കാനുമായി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed