രാജസ്ഥാന്‍: ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്ട്രേറ്റിനെതിരെ കേസ് എടുത്ത് പോലീസ്. കരൗലി ജില്ലയിലെ മജിസ്ട്രേറ്റിനെതിരെയാണ് കേസെടുത്തത്.
മുറിവുകള്‍ കാണിക്കാനായി വസ്ത്രം മാറ്റാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടെന്ന് യുവതി പറഞ്ഞിരുന്നു. വസ്ത്രം മാറാന്‍ വിസമ്മതിച്ച യുവതി മൊഴിനല്‍കിയ ശേഷം മാര്‍ച്ച് 30ന് മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു.മാര്‍ച്ച് 19നാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മാര്‍ച്ച് 27ന് കേസ് എടുത്തതായി പോലീസ് പറഞ്ഞു.