ടോക്കിയോ : തായ്വാനില്‍ വന്‍ഭൂചലനം. ബുധനാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വര്‍ഷത്തിനിടെ തായ്വാനില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പ്രാദേശിക സമയം രാവിലെ 8മണിക്ക് മുമ്പാണ് ഭൂചലനം ഉണ്ടായത്.
നാല് പേരുടെ മരണമേ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും, മരണ സംഖ്യ ഉയരുമെന്ന സൂചനകളാണുള്ളത്. പല കെട്ടിട സമുച്ചയങ്ങളും അപ്പാടെ നിലം പൊന്തിയിട്ടുണ്ട്.
ഭൂചലനത്തെ തുടര്‍ന്ന് തെക്കന്‍ ജപ്പാന്റെയും ഫിലിപ്പീന്‍സിന്റെയും ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹുവാലിയന്‍ സിറ്റിയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരെ തെക്ക് 34.8 കിലോമീറ്ററിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
മിയാകോജിമ ദ്വീപ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ (10 അടി) വരെ സുനാമി തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *