ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത് നിരവധി കൊലപാതകങ്ങളാൽ കുപ്രസിദ്ധമായ തിഹാർ ജയിൽ നമ്പർ 2വിൽ. നിലവിൽ ഗാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ ഉൾപ്പെടുന്നവർ അടക്കമുള്ള നിരവധി കൊടും ക്രിമനലുകളാണ് ഇവിടെ ശിക്ഷ അനുഭവിച്ചിച്ചു കൊണ്ടിരിക്കുന്നത്. കെജ്‌രിവാളിനെ ആക്രമിച്ചുവെന്ന പേരു കിട്ടാൻ മാത്രം അന്തേവാസികളിൽ ചിലർ അദ്ദേഹത്തെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിൽ ഇസഡ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിനെ ജയിലിൽ ഒറ്റയ്ക്കൊരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ സെല്ലുള്ള കെട്ടിടത്തിൽ 2021നു […]