മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പാട്ടാണ് ചെമ്പകമേ ആല്‍ബവും അതിലെ പാട്ടുകളും. ഈ പാട്ടിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഈ പാട്ട് പാടിയ ഫ്രാങ്കോ സംഗീതത്തില്‍ സജീവമാണെങ്കിലും വര്‍ഷങ്ങളായി കുടുംബമായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ വെസ്റ്റ് ഹോളിവുഡിലാണ് ഫ്രാങ്കോ. ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്കോ തന്റെ ചെമ്പകമെ എന്ന ആല്‍ബത്തെക്കുറിച്ചും സുന്ദരിയെ വാ എന്ന ഗാനത്തെക്കുറിച്ചും സംസാരിക്കുന്നു…
”സുന്ദരിയെ വാ ചെയ്യുമ്പോള്‍ ഞാന്‍ കുറച്ച് സിനിമകളിലൊക്കെ പാടിയിട്ടുള്ള കാലമാണ്. ഈ പാട്ടിന്റെ കമ്പോസിംഗ് സെഷനാണ് ഏറ്റവും രസം. ശ്യാം ധര്‍മനാണ് ഇതിന്റെ മ്യൂസിക് ഡയറക്ടര്‍. രാജു രാഘവെന്ന് പറഞ്ഞ് വീടുകളില്‍ പെയിന്റ് പണിക്കൊക്കെ പോകുന്ന ചേട്ടനാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോത്തുകള്‍ കച്ചവടം ചെയ്യുന്ന കുമാരന്‍ ചേട്ടനാണ് പാട്ട് പ്രൊഡ്യൂസ് ചെയ്തത്.
ഹോസ്റ്റല്‍ പോലത്തെ ഒരു റൂമിലാണ് ഇത് ഷൂട്ട് ചെയ്തത്. ഇടയ്ക്ക് ഇടയ്ക്ക് കറണ്ട് പോകുന്ന സ്ഥലം. ഇന്ന് പോപുലര്‍ ആയിട്ടുള്ള കീബോഡിസ്റ്റും മ്യൂസിക് ഡയരക്ടറുമായ റാം സുരേന്ദറാണ് അതില്‍ കീബോര്‍ഡ് പ്ലേ ചെയ്തത്. ഇതിന്റെ വരികളും ട്യൂണും ഒക്കെ വരുന്നു. ചെമ്പകമേ വരുന്നു. വീഡിയോ വര്‍ക്ക് ചെയ്യാനായി ഏതെങ്കിലും കമ്പനിക്ക് കൊടുക്കാമെന്ന് വിചാരിച്ച് ഒരുപാട് കമ്പനികളെ സമീപിച്ചെങ്കിലും ആരും വലിയ താത്പര്യം കാണിച്ചില്ല. ഒരു കൊല്ലത്തോളം ഇത് അങ്ങനെ കിടന്നു. ഞങ്ങളുടെ തന്നെ സുഹൃത്തുണ്ട് ബിജോയ് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊല്ലത്ത് ഹോട്ടലുകളും ബാറുകളുമുള്ള ആളാണ്. അദ്ദേഹത്തിന്റെ താത്പര്യത്തില്‍ ഈ ആല്‍ബം ഇറക്കാന്‍ വേണ്ടി സ്വന്തമായി ഒരു ഓഡിയോ കമ്പനി ഇറക്കി. ഹിമ മ്യൂസിക്. ആദ്യം ഇത് ഇറക്കിയത് ഇവരാണ്.
അപ്പനും അമ്മയും നേരത്തെ അമേരിക്കയിലെത്തിയെങ്കിലും എനിക്ക് വിസ കിട്ടിയില്ല. ഔസേപ്പച്ചന്‍ എന്റെ അങ്കിളാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ 13 വര്‍ഷം അസിസ്റ്റന്റായി നിന്നു. ട്രാക്ക് പാടാനും കോറസ് പാടാനുമൊക്കെയായി നില്‍ക്കും. പക്ഷെ അതിനകത്ത് അച്ചാച്ചന്‍ മരുമകന്‍ ബന്ധമൊന്നുമില്ല. മ്യൂസിക് ഡയറക്ടര്‍ എന്ന് പറയുന്ന ഔസേപ്പച്ചന്‍ പൂര്‍ണമായും വേറെ ഒരാള്‍ തന്നെയാണ്. ഒരു തെറ്റ് വന്ന് കഴിഞ്ഞാല്‍ ഒരു അപ്പന്‍ എങ്ങനെ പെരുമാറുമോ അതുപോലെയൊക്കെ തന്നെ പെരുമാറും. ഇപ്പോള്‍ കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡാണ്ഞാന്‍ വൈകിയാണ് വന്നത്. കുടുംബമാണ് ആദ്യം എത്തിയത്. ഫ്രാങ്കോ പറയുന്നു. നാട്ടില്‍ പാട്ട് പാടുന്ന ഫ്രാങ്കോയ്ക്ക് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ഇവിടെ അങ്ങനെയല്ല എല്ലാ ജോലിക്കും അതിന്റേതായ വിലയുണ്ട്. എന്റെ മാനേജര്‍ വീക്കെന്‍ഡുകളില്‍ പല വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ പോകും. അത് പുള്ളിയുടെ ഹോബിയാണ്. നമുക്ക് കേരളത്തില്‍ പക്ഷെ എത്ര പേരെ അങ്ങനെ കാണാന്‍ സാധിക്കും. ഇവിടെ അത്തരം പ്രശ്നങ്ങള്‍ ഇല്ല…”