കൂത്താട്ടുകുളം: അമ്പലംകുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പാലക്കുഴ സ്വദേശി രാഘവൻ (65) നു ഗുരുതര പരുക്ക് . കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എരുമേലിയ്ക്കു പോകുകയായിരുന്ന കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്തുമണിയോടെ ആണ് അപകടം.
പരിക്കേറ്റ രാഘവനെ കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന ആംബുലൻസിൽ ദേവമാതാ ആശുപത്രിയിൽ എത്തിച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജീവൻ കുമാർ, ജിൻസ് മാത്യു,ജിയാജി കെ ബാബു, പ്രശാന്ത് കുമാർ,റിയോപോൾ, അജേഷ്,ജയകുമാർ, ശ്രീനി, ജയിംസ് തോമസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.