മുംബൈ: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറലായി ഐപിഎസ് ഉദ്യോഗസ്ഥൻ സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു. ഞായറാഴ്ച ജോലിയിൽ നിന്ന് വിരമിച്ച ദിനകർ ഗുപ്തയുടെ പിൻഗാമിയായാണ് സ്ഥാനം ഏറ്റെടുത്തത്. 
2008-ലെ മുംബൈ ആക്രമണത്തിൽ ഭീകരർക്കെതിരെ പോരാടിയതിനുള്ള ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2007-ൽ സ്തുത്യർഹ സേവനത്തിനും 2014-ൽ വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനും അർഹനായിരുന്നു.
മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ഡേറ്റ്. മുമ്പ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മീരാ-ഭയന്ദർ വസായ് വിരാർ പോലീസ് കമ്മീഷണർ, ജോയിൻ്റ് കമ്മീഷണർ ലോ ആൻഡ് ഓർഡർ, ജോയിൻ്റ് കമ്മീഷണർ മുംബൈ ക്രൈംബ്രാഞ്ച് എന്നീ പദവികളിലും പ്രവർത്തിച്ചു.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) ഇൻസ്‌പെക്ടർ ജനറലായും പ്രവർത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *