കുവൈറ്റ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന പത്ത് രാത്രികളുടെ തുടക്കത്തിൽ കുവൈറ്റിലെ ഏറ്റവും വലിയ പള്ളിയായ “ഗ്രാൻഡ് മസ്ജിദിൽ ” പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹ് സന്ദർശനം നടത്തി.
ഈ ആനന്ദകരമായ രാത്രികളിൽ ധാരാളം വിശ്വാസികളെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ഒരുക്കങ്ങളെക്കുറിച്ച് മസ്ജിദിൻ്റെ അധികാരികളുമായി ചർച്ച നടത്തി