കായംകുളം: പ്രകടനപരതയുടെയും ലാഭേഛയുടെയും കാലത്ത് മനുഷ്യനെ സ്വത്ത വിശുദ്ധിയിൽ അനാവൃതമാക്കുന്നതാണ് വൃതത്തിൻറെ പ്രത്യക്ഷനേട്ടമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം. കേരള വ്യാപാരി വ്യവസായി സമിതി കായംകുളം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതാവും മക്കളും തമ്മിലുള്ള ബന്ധത്തിനുപോലും പണം മാനദണ്ഡമായ ഇക്കാലത്ത് സമ്പത്ത് ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്ക് ഒഴുക്കുന്നതിന് ഹൃദയ വിശുദ്ധികൂടാതെ കഴിയില്ല. തിരുപ്രാതലിനും ഇഫ്താറിനും ഐക്യദാർഢ്യവുമായി ബഹുമത കൂട്ടായ്മകൾ ഉണ്ടാകുന്നത് സന്തോഷകരമാണ്. രാജ്യം ഇന്നേറ്റവും ആഗ്രഹിക്കുന്നതുമാണ് – അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് ഇ.എ സമീറിന്റെ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ എ.എം ആരിഫ്, യു പ്രതിഭ എംഎല്‍എ, ചെയർപേഴ്സൺ പി, ശശികല, എന്‍ ശിവദാസൻ, ഷേക്ക്, പി. ഹാരിസ് എം.ആര്‍ രാജശേഖരൻ അബിൻ ഷാ എ.എ, വാഹിദ്, S ഫിറോസ് ഖാൻ, ലീല ഗോകുൽ, സതീഷ് പാലിശ്ശേരി, എൻ., ശിവൻ പിള്ള, ഐ, ഹസ്സൻ കുഞ്ഞ്, ബഷീർ കുട്ടി, ജെകെ, നിസാം, അബ്ദുൽ സലീം, എം.എ. സമദ്, ഹുസൈൻ കളിയ്ക്കൽ, സാബു ഹസ്സൻ, സുരേഷ് ബാബു, രാധാകൃഷ്ണൻ, സിറാജുദ്ദീൻ, കുഞ്ഞുമോൻ, ഷാജി വാലിൽ സരസ്വതി, ശ്രീലത, ദീപ, അൽഫിയ സാബു, വിനോദ്, തെക്കേടത്ത് റഷീദ് തുടങ്ങിയവർ സംസാരിച്ചു.