ഇസ്രയേൽ: ഇസ്രയേലിൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തെരുവിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ. കഴിഞ്ഞദിവസം മധ്യ ജറുസലേമിൽ നഗരത്തിലെ പ്രധാന വടക്ക്-തെക്ക് ഹൈവേയായ ബിഗിൻ ബൊളിവാർഡ് തടഞ്ഞുകൊണ്ടാണ് നെതന്യാഹുവിനെതിരെ കനത്ത പ്രതിഷേധം അരങ്ങേറിയത്. ഒക്ടോബറിൽ ഗാസക്കെതിരെ യുദ്ധം പ്രഖ്യാപിച്ചശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ സർക്കാർവിരുദ്ധ പ്രതിഷേധമാണിത്‌.

ഹമാസ് പ്രവർത്തകർ ഗാസയിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുക, തിരഞ്ഞെടുപ്പ് നേരത്തെ നടത്തുക, വെടിനിർത്തൽ കരാറിൽ ഏർപ്പെടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ഗാസയിൽ ബന്ദികളായി തുടരുന്ന 134 ഇസ്രായേലികളെ മോചിപ്പിക്കാൻ ഉടനടി കരാറുണ്ടാക്കണമെന്നും യുദ്ധം നീണ്ടുനിൽക്കുന്നിടത്തോളം കൂടുതൽ പേർ മരിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭരണത്തെച്ചൊല്ലി ഇസ്രയേലിൽ നിലനിന്നിരുന്ന ഭിന്നതയ്ക്ക് ഒക്ടോബറിനുശേഷം താൽക്കാലിക ശമനമുണ്ടായിരുന്നു. ഒക്‌ടോബർ ഏഴിന് അതിർത്തി കടന്നുള്ള ആക്രമണത്തിനിടെ ഹമാസ് 1,200 പേരെ കൊല്ലുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ സമൂഹം വിശാലമായി ഐക്യപ്പെട്ടത്. എന്നാൽ ആറ് മാസത്തോളമായി അന്ത്യമില്ലാതെ നീളുന്ന സംഘർഷങ്ങളും മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കാൻ കഴിയാതെ വന്നതോടെയുമാണ് ഇസ്രയേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭിന്നത വീണ്ടും പുറത്തെത്തുന്നത്..
ഹമാസിനെ പൂർണമായും നശിപ്പിക്കുമെന്നും എല്ലാ ബന്ദികളെയും നാട്ടിലെത്തിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു നേട്ടത്തെ പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ സംഘർഷങ്ങൾ കൂടുതൽ വ്യാപകമാവുകയും ലോകരാജ്യങ്ങളിൽനിന്ന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരികയും ചെയ്തു. മുഴുവൻ ബന്ദികളെയും നാട്ടിൽ എത്തിക്കാനോ ഹമാസിനെ പൂർണമായി തകർക്കാനോ സാധിച്ചിരുന്നില്ല.

നവംബറിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ ഗാസയിലെ പകുതിയോളം ബന്ദികളെ വിട്ടയച്ചിരുന്നു. എന്നാൽ ബാക്കിയുള്ള ബന്ദികളെ നാട്ടിലെത്തിക്കാനുള്ള അന്താരാഷ്ട്ര മധ്യസ്ഥരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് ബന്ദികളുടെ കുടുംബങ്ങൾ അടക്കമുള്ളവരാണ് പ്രതിഷേധത്തിനായി തെരുവിൽ ഇറങ്ങിയത്. ഗാസയിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ തിരികെയെത്തിക്കാൻ സാധിക്കാത്തതും രോഷത്തിന് കാരണമാകുന്നുണ്ട്.
നെതന്യാഹു തൻ്റെ സ്വകാര്യ താല്പര്യങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഇസ്രയേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ അമേരിക്കയുമായുള്ള ബന്ധം അദ്ദേഹം തകർക്കുന്നുവെന്നും ആരോപണമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *