ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമായ ജോസ് ബട്ട്‌ലര്‍ തന്റെ പേര് ഔദ്യോഗികമായി ‘ജോഷ് ബട്ട്‌ലര്‍’ എന്നാക്കി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ തന്റെ പേര് തെറ്റിച്ചാണ് പലരും പറയുന്നതെന്നും താരം പറഞ്ഞു. ബട്ട്‌ലറിന്റെ ഈ തുറന്നുപറച്ചില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഏപ്രില്‍ ഫൂള്‍ ദിനത്തിലുള്ള ഈ വീഡിയോ ‘പ്രാങ്ക്’ ആണോയെന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ വരും ദിനങ്ങളില്‍ വ്യക്തത വരും.
View this post on Instagram
A post shared by We Are England Cricket (@englandcricket)
തന്നെ ആളുകള്‍ ‘ജോഷ്’ എന്നാണ് തെറ്റിച്ച് വിളിക്കുന്നതെന്ന് താരം പറയുന്നു. അതുകൊണ്ടാണ് പേര് മാറ്റുന്നതെന്നും വീഡിയോയില്‍ താരം പറഞ്ഞു. ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പേര് ഔദ്യോഗികമായി മാറിയതിന് (യാഥാര്‍ത്ഥ്യമെങ്കില്‍) ശേഷമുള്ള ആദ്യ മത്സരത്തിന് താരം ഇന്നിറങ്ങും.