സോഷ്യല്‍ മീഡിയയിലെ താരമാണ് ബ്യൂട്ടി വ്‌ളോാഗറായ ഗ്ലാമി ഗംഗ. ഗംഗയുടെ യൂട്യൂബ് ചാനലിന് ധാരാളം ആരാധകരുമുണ്ട്. പിതാവില്‍ നിന്നുള്‍പ്പെടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗംഗ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ തന്റെ മനസികാരോഗ്യത്തെക്കുറിച്ചും സൈക്കാര്‍ട്ടിസ്റ്റിനെ കണ്ടതിനെക്കുറിച്ചും പറയുകയാണ് ഗംഗ.
”ഞാനിത് പറയണമെന്ന് കരുതിയതല്ല. പക്ഷെ ആരെങ്കിലും ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കില്‍ അവരെ സഹായിക്കണമെന്ന് കരുതി. ഞാന്‍ ആദ്യമായി ഒരു സൈക്കാട്രിസ്റ്റിനെ കണ്ടു. എന്റെ ജീവിതത്തില്‍ ഒരുപാട് ട്രോമയും ദുഖങ്ങളും തീരാവേദനകളും ഉണ്ടായിട്ടുണ്ട്. ചിലതൊക്കെ ഞാന്‍ സ്വയം മാറ്റിയെടുത്തു. ചിലത് കാലക്രമേണ മാറി. 2021 വരെ ഞാന്‍ ഹാപ്പിയായിരുന്നു. എന്നാല്‍ 2021ലാണ് ആദ്യമായി സൈക്കോളജിസ്റ്റിനെ കാണുന്നത്. അന്ന് ജീവിതത്തിലൊരു സംഭവമുണ്ടായി. എനിക്കത് തീരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.
എന്താണ് കാര്യമെന്ന് ഞാന്‍ പറയുന്നില്ല. എന്റെ കൂടെയുള്ളവര്‍ ഇത് സ്വാഭാവികമാണെന്നായിരുന്നു. പക്ഷെ എനിക്ക് അംഗീകരിക്കാനാകില്ല. അതോടെ എനിക്ക് ഉറക്കമില്ലാതായി. അങ്ങനെയാണ് സൈക്കോളജിസ്റ്റിനെ കാണുന്നത്. ഇത് ഇന്നത്തെ കാലത്ത് നോര്‍മലാണെന്ന് അവരും പറഞ്ഞു. പക്ഷെ എന്റെ ജീവിതം അമ്മയുടേത് പോലെയാകുമോ, ഞാനും അമ്മയെ പോലെയാകുമോ അമ്മയെപ്പോലെ എന്നേയും എടുത്തിട്ട് അടിക്കുമോ, എനിക്ക് ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുമോ എന്നായിരുന്നു എന്റെ ചിന്ത.
ഓക്കെയാകാന്‍ എനിക്ക് ഒരു കൊല്ലത്തോളം വേണ്ടി വന്നു. വലിയൊരു ട്രസ്റ്റായിരുന്നു അന്ന് ബ്രേക്കായത്. പിന്നീട് എന്റെ ജീവിതത്തിലേക്ക് ഫേക്ക് ആയിട്ടുള്ള ആളുകള്‍ വന്നു. നുണ പറയുന്ന, ഗോസിപ്പുകള്‍ ഇറക്കുന്ന ആളുകളുടെ ഇടയില്‍ പെട്ടുപോയി. അത് എനിക്ക് ഭയങ്കര വിഷമമായി. ഭയങ്കര ഫേക്കായവരായിരുന്നു അവര്‍. അതിന് മുമ്പ് വര്‍ഷങ്ങളായുള്ളൊരു സുഹൃത്ത് ഫേക്കാണെന്ന് മനസിലാക്കിയ അവസ്ഥയുണ്ടായിരുന്നു. അതിന് ശേഷമാണ് ഇത്. അതോടെ എല്ലാവരേയും ഒരകലം പാലിച്ച് നിര്‍ത്താന്‍ തുടങ്ങി.
അച്ഛന്റെ പീഡനം ചെറുപ്പം മുതലേ സഹിക്കുന്നത് കൊണ്ടുതന്നെ രാത്രി ലൈറ്റ് അണച്ച് കിടക്കാന്‍ പേടിയാണ്. ഒരു നിഴല്‍ കണ്ടാല്‍ പോലും എന്നെ കൊല്ലാന്‍ വരികയാണോയെന്ന പേടിയില്‍ അലറി വിളിക്കും. രാത്രി ഉറക്കമുണ്ടായിരുന്നില്ല. മാറ്റാന്‍ പലതും ചെയ്തെങ്കിലും രക്ഷയുണ്ടായില്ല. ഇതിന് പുറമെയാണ് വിശ്വസിച്ച ഒരാളില്‍ നിന്നും മുറിവേല്‍ക്കുന്നത്. അതോടെ തന്റെ ഇന്‍സെക്യൂരിറ്റി വീണ്ടും കൂടി.
ഇതിനിടെയാണ് ജീവിതത്തിലേക്ക് കുറച്ച് സ്ത്രീ സുഹൃത്തുക്കള്‍ വരുന്നത്. എന്നാല്‍ അവരില്‍ നിന്നും മോശം അനുഭവം നേരിട്ടതോടെ താന്‍ വിഷാദത്തിന്റെ ലാസ്റ്റ് സ്റ്റേജിലേക്ക് എത്തി. ഈ സമയത്താണ് ഗംഗ കാര്‍ത്തിക് സൂര്യയ്ക്കും മറ്റും ഒപ്പം ദുബായിലേക്ക് യാത്ര നടത്തുന്നത്.
ഒരു ദിവസം രാത്രി അദ്ദേഹത്തിന്റെ നിഴല്‍ കണ്ട് അലറി കരഞ്ഞു. തുടര്‍ന്ന് ഒരു സൈക്കോളജിസ്റ്റിന് കാണുന്നതാണ് നല്ലത്, എന്തായാലും കാണണമെന്ന് കാര്‍ത്തികേട്ടന്‍ നിര്‍ബന്ധിച്ചു. അങ്ങനെ സൈക്കോളജിസ്റ്റിനെ കണ്ടു. സൈക്കോളജിസ്റ്റാണ് എനിക്ക് സൈക്കാട്രിസ്റ്റിനെ നിര്‍ദ്ദേശിക്കുന്നത്. പഴയ ട്രോമകളാണ് എന്നെ വേട്ടയാടുന്നത്.
അതേസമയം, സൈക്കാര്‍ട്ടിസ്റ്റിനെ കണ്ടതിന് ശേഷം ഇപ്പോള്‍ എനിക്ക് വലിയ മാറ്റം തോന്നുന്നുണ്ട്. എന്റെ അവസ്ഥ പോലെ ആരെങ്കിലും കടന്ന് പോകുന്നുണ്ടെങ്കില്‍ സൈക്കോളജിസ്റ്റിനെയോ, സൈക്കാര്‍ട്ടിസ്റ്റിനെയോ കാണണം. തീര്‍ച്ചയായും മാനസികാരോഗ്യം വളരെ പ്രധാനമാണ്…”