ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ, കോപ്പർ, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി എന്നീ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ട് മികച്ച പച്ചക്കറിയാണ്.
ഭാരം കുറയ്ക്കാൻ ബീറ്റ്റൂട്ട് സ്മൂത്തിയായോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഒരു പ്രധാന അപകട ഘടകമാണ്. ബീറ്റ്‌റൂട്ടിൽ കാണപ്പെടുന്ന നൈട്രേറ്റുകൾക്ക് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുമെന്നും ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പറയുന്നു.
ബീറ്റ്‌റൂട്ടിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള ഫൈബർ മലബന്ധം തടയുന്നതിലൂടെയും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. ഡയറ്ററി നൈട്രേറ്റുകളുടെ സാന്നിധ്യം കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ഒരു മൈക്രോബയോമിനെയും മൊത്തത്തിലുള്ള കുടലിൻ്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുകയും ചെയ്യും.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതായി പഠനങ്ങൾ പറയുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ച വൈകിപ്പിക്കുകയും ചെയ്യും. കൂടാതെ, ബീറ്റ്റൂട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ മസ്തിഷ്ക കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *