പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് റവന്യൂ വകുപ്പിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍.ഡി.ഒ. ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 
ഭരണകക്ഷിയായ ഇടതുനേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മനോജ് ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവരില്‍ നിന്നെല്ലാം ആര്‍.ഡി.ഒ. വിശദമായ മൊഴിയെടുത്തിരുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു മനോജ്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിനൊടുവില്‍ മനോജ് ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ആരുടേയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് കലക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും.

By admin

Leave a Reply

Your email address will not be published. Required fields are marked *