ഒരു പുള്ളിമാനിനു വേണ്ടി തമ്മിലടിച്ച് പുള്ളിപ്പുലിയും കഴുതപ്പുലികളും മുതലകളും. ദക്ഷിണാഫ്രിക്കയിലെ മാർലോത്ത് പാർക്കിൽ നടന്ന വേട്ടയാടൽ വിഡിയോ പകർത്തിയത് പാർക്കിലെ ഐടി കൺസൾട്ടന്റ് ട്രാവിസ് കരേരയാണ്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുള്ളിമാൻ പുലിയുടെ പിടിയിലായത്. സ്വസ്ഥമായി കഴിക്കാനായി തയാറെടുക്കുമ്പോഴാണ് അവിടേക്ക് കഴുതപ്പുലി എത്തുന്നത്. പുലിയിൽ നിന്ന് തട്ടിയെടുക്കാൻ നോക്കുന്നതിനിടെ മാൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കഴുതപ്പുലി കഴുത്തിൽതന്നെ കടിച്ചുപിടിച്ചതോടെ മരണത്തിനു കീഴടങ്ങി. മാൻ ചത്തെന്നു ഉറപ്പായതോടെ കഴുതപ്പുലി ശരീരം ഭക്ഷിക്കാൻ ഒരുങ്ങി. പുള്ളിപ്പുലിയാകട്ടെ തന്റെ ഇരയെ തിരിച്ചുകിട്ടുമെന്ന് കരുതി കഴുതപ്പുലിയുടെ പിന്നാലെതന്നെ കൂടി. ഒരു രക്ഷയുമില്ലെന്ന് അറിഞ്ഞതോടെ പുലി പിൻവാങ്ങി.
അപ്പോഴാണ്  ജലാശയത്തിൽ നിന്നും രണ്ട് മുതലകൾ കരയിലേക്ക് എത്തിയത്. മാനിനെ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നു മനസ്സിലായതോടെ കഴുതപ്പുലി ജഡം കടിച്ചുപിടിച്ചു പിന്നോട്ട് പോയി. പുള്ളിപ്പുലി പേടിച്ച് സ്ഥലംവിടുകയും ചെയ്തു. പിന്നീട് വിഡിയോയിൽ കാണുന്നത് മാനിന്റെ ജഡം മുതലയുടെ വായിലായതാണ്. നിസഹായനായി നിന്ന കഴുതപ്പുലിക്ക് കൂട്ടായി മറ്റൊരു കഴുതപ്പുലിയും സ്ഥലത്തെത്തി. ഇരുവരും ചേർന്ന് മുതലയുടെ വായിൽ നിന്നും മാനിന്റെ മാംസം കടിച്ചുവലിച്ച് ഭക്ഷിക്കുന്നത് വിഡിയോയിൽ കാണാം. വിശപ്പുയുദ്ധത്തിന്റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed