സ്മാർട്ട്ഫോൺ അമിതമായി ചൂടാകാതിരിക്കാൻ ചില വഴികൾ പരീക്ഷിക്കാവുന്നതാണ്.ഫോൺ പതിവായി ചൂടാകുകയാണെങ്കിൽ, സ്‌ക്രീനിന്റെ ​ബ്രൈറ്റ്നസ് കുറയ്ക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ​ബ്രൈറ്റ്നസിൽ ഫോൺ കൂടുതൽ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സ്‌ക്രീൻ ​ബ്രൈറ്റ്നസ് പരമാവധി വർധിപ്പിക്കുകയും ത്രീഡി വാൾപേപ്പറുകളും മറ്റും ചെയ്യുന്നത് ഫോണിന്റെ ഫങ്ഷനിങ്ങിനു തടസമാണ്.
താങ്ങാനാകാത്തത് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കുന്നത് ഫോൺ ചൂടാകുന്നതിനു കാരണമാകും . ഫോണിന്റെ സി പി യു ഓവർലോഡ് ആണെങ്കിൽ ഫോണിനെ ഉള്ളിൽ നിന്ന് ചൂടാക്കുന്നു. കുറഞ്ഞ റാം ശേഷിയിൽ കൂടുതൽ ആപ്പുകൾ ഉൾകൊള്ളിക്കുന്നത് പലപ്പോഴും ഫോണിനെ ചൂടാക്കും. നിരവധി ആപ്പുകൾ പ്രവർത്തിക്കുന്നത് ഫോൺ അമിതമായി ചൂടാകുന്നതിനു കാരണമാകുന്നു.
തകരാറിലായ ബാറ്ററിയോ, ചാർജറോ ഫോൺ അ‌മിതമായി ചൂടാകാൻ ഇടയാക്കും. 80% കഴിഞ്ഞ് ചാർജ് ആകുമ്പോൾ തന്നെ ഫോൺ ചാർജറിൽ നിന്ന് ഒഴിവാക്കണം. ചാർജിങ്ങിലെ അ‌ശ്രദ്ധ ഫോൺ ചൂടാകാനും തകരാറിലാകാനും കാരണമാകുന്നു. ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്നുണ്ടെങ്കിൽ കുറച്ച് ഇടവേളയെടുത്ത് ചാർജ് ചെയ്യാം. ഏറെനേരം നീണ്ടു നിൽക്കുന്ന ഗെയിമിങ്, ഓൺ​ലൈൻ വീഡിയോ കാണൽ എന്നിവയൊക്കെ ഫോൺ ചൂടാകുന്നതിന് കാരണമാകും.കൂടാതെ ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക, ഫോൺ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.കെയ്‌സ് ഇല്ലാതെ ഫോൺ ഉപയോഗിക്കുന്നത് അമിതമായി ചൂടാകുന്ന പ്രശ്‌നത്തിനിടയാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *