തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചർമ്മ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും.  ഒപ്പം തലമുടിയുടെ  സംരക്ഷണത്തിനായി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനമാണ് ഭക്ഷണക്രമം.
പഞ്ചസാരയുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും അമിത ഉപയോഗം താരനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ മധുരമുള്ള ലഘുഭക്ഷണങ്ങൾ, സോഡകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.  പകരം ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക. 
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവു മൂലവും തലയോട്ടിയിലെ വരൾച്ചയ്ക്കും താരനും കാരണമാകും. അതിനാല്‍ ഫാറ്റി ഫിഷ്, ഫ്ളാക്സ് സീഡുകൾ, വാള്‍നട്സ് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
സിങ്ക്, ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി 7 (ബയോട്ടിൻ), ബി 12, ബി6 എന്നിവ ആരോഗ്യകരമായ ചർമ്മത്തിൻ്റെയും തലയോട്ടിയുടെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഈ പോഷകങ്ങളുടെ അഭാവം താരന് കാരണമാകാം. അതിനാല്‍ മത്തങ്ങ വിത്തുകൾ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ധാന്യങ്ങൾ, മുട്ടകൾ, ഇലക്കറികൾ തുടങ്ങിയ ബി വിറ്റാമിൻ സ്രോതസ്സുകളും ഡയറ്റില്‍ ഉള്‍‌പ്പെടുത്തുക.

By admin

Leave a Reply

Your email address will not be published. Required fields are marked *